മലയാളികളുടെ മറുനാടൻ ഹീറോ, അല്ലുഅർജുൻ തെന്നിന്ത്യൻ സിനിമയിലെ യുവ സൂപ്പർ താരം അല്ലുഅർജുനെകുറിച്ചുള്ള കാര്യങ്ങളാണ് ഇന്നത്തെ നമ്മുടെ വിശേഷം, ഇഷ്ട്ടപ്പെട്ടാൽ പേജ് സബ്സ്ക്രൈബ് ചെയ്ത് എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ
ഇന്ത്യൻ സിനിമയിലെ മികച്ച നർത്തകന്മാരിൽ ഒരാളായ അല്ലുഅർജുൻ, സ്റ്റൈലിഷ് സ്റ്റാർ എന്ന് വിളിപ്പേരുള്ള ഒരാളാണ് കൂടിയാണ്. തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പ്രശസ്തനായ സിനിമ നിർമാതാവും വിതരണക്കാരനുമായ അല്ലു അരവിന്ദിന്റെയും ഭാര്യ നിർമലയുടെയും പുത്രനായി തമിഴ്നാട്ടിലായിരുന്നു അല്ലുഅർജുന്റെ ജനനം. തെലുങ്ക് സിനിമയിലെ സൂപ്പർതാരത്തിന്റെ ജന്മ സ്ഥലം തമിഴ്നാടാണെന്ന് പ്രേക്ഷകർക്ക് ഒരു പുതിയ അറിവായിരിക്കും, സിനിമയിലെ ഹാസ്യ സാമ്രാട്ട് അല്ലു രാമലിംഗയുടെ പേരക്കുട്ടി ആണ് മലയാളികളുടെ സ്വന്തം അല്ലു. നൃത്തത്തോടൊപ്പം പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നതിൽ ഉള്ള കഴിവ് അല്ലുവിന് മുത്തച്ഛനിൽ നിന്നും കിട്ടിയ വരദാനമാണ്.
മോഹൻലാൽ ആരാധകനായ അല്ലുഅർജുൻ മലയാളത്തിൽ മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നതായി പലപ്പോഴും പറഞ്ഞിട്ടുള്ളത് നമുക്കേവർക്കും അറിയാവുന്നതാണ്. തെലുങ്ക് സിനിമയിൽ അഭിനയിക്കുന്ന അല്ലു സിരിഷ് അല്ലുഅർജ്ജുന്റെ സ്വന്തം സഹോദരനാണ്, മാത്രമല്ല അല്ലു സിരിഷ് മോഹൻലാൽ ചിത്രമായ 1971 ബീയോണ്ട് ബോർഡർ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ചിരഞ്ജീവി കല്യാണം കഴിച്ചിരിക്കുന്നത് അല്ലുവിന്റെ പിതിർ സഹോദരിയെ ആണ്, ചിരഞ്ജീവിയുടെ പുത്രനും തെലുങ്ക് സിനിമയിലെ വളർന്നുവരുന്ന താരോദയവുമായ രാംചരൻ അല്ലുവിന്റെ സഹോദരൻ എന്നതിലപ്പുറം ഒരു നല്ല സുഹൃത്ത് കൂടെയാണ്. വിജേത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ അല്ലു ചിരഞ്ജീവിയുടെ തന്നെ ചിത്രമായ ഡാഡിയിൽ നൃത്ത രംഗത്തിൽ അഥിതി താരമായി എത്തിയിരുന്നു. 21 വയസിൽ ഗംഗോത്രി എന്ന ചിത്രത്തിൽ നായകനായി എത്തിയ അല്ലുവിന്റെ പിന്നീടുള്ള യാത്ര പ്രവചനീതമായിരുന്നു, യുവതീ യുവാക്കളുടെ ഹരമായ അല്ലുഅർജുൻ പിന്നീടങ്ങോട്ട് വളർന്നത് ചരിത്രമായിരുന്നു. തെലുങ്ക് സിനിമ കണ്ട ബാഹുബലിക്ക് ശേഷം കളക്ഷൻ റെക്കോർഡിട്ട ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് അല്ലുവിന്റെ കയ്യിൽ ഭദ്രം. തന്റെ സ്വന്തം കഴിവ് കൊണ്ട് അല്ലു സ്വന്തം നാടിന് പുറമെ ഒരു വലിയ ആരാധനാ ജനതയെ സൃഷ്ടിച്ചു, കർണാടക, തമിഴ്നാട്, കേരളം, ഒറീസ്സ അങ്ങനെ ഒരു നീണ്ട പട്ടികയിലേക്ക് അത് നീളുന്നു. കേരളത്തിൽ അല്ലുഅർജുന്റെ സ്ഥാനം എത്രത്തോളം വലുതാണെന്ന കാര്യത്തിൽ ആർക്കും തർക്കം ഇല്ല. സഹജീവികളെ സഹായിക്കുന്നതിൽ മുൻപന്തിയിലുള്ള അല്ലുഅർജുൻ ഒരു സൂപ്പർസ്റ്റാർ എന്നതിലുപരി ജീവിതത്തിലും സൂപ്പർ താരമാണ്. ഭാര്യ സ്നേഹ റെഡ്‌ഡിക്കും മകൻ അല്ലു അയാനും മകൾ അല്ലു അർഹക്കും വീട്ടിലെ സൂപ്പർ കുടുംബസ്ഥനാണ് അല്ലുഅർജുൻ.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും മഹാമാരികൾ എന്നുവേണ്ട ഏതൊരു ആപൽഘട്ടമുണ്ടാകുമ്പോഴും നമ്മുടെ നാടിന് പ്രാദേശികമായി മാത്രം നോക്കാതെ കോടികളും ലക്ഷങ്ങളും കൊടുക്കാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ മനസ്സ് മറ്റ് യുവ താരങ്ങൾക്ക് മാതൃകയാണ്. കോവിഡ് 19 കാലത്ത് അദ്ദേഹം നൽകിയ 25 ലക്ഷം മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇന്ന് കേരളത്തിൽ അല്ലുഅർജുൻ ഉണ്ടാക്കുന്ന ഓളം ചെറുതല്ല, നന്മയുള്ള ഈ മനുഷ്യനെ നമുക്ക് ആത്മാർഥമായി വിളിക്കാം നമ്മുടെ മല്ലുഅർജുൻ.
താഴെ കമന്റ് ചെയ്യാൻ മറക്കല്ലേ
കടപ്പാട്