-->

യൂട്യൂബിലെ ട്രെൻഡിങ് വീഡിയോസ് തപ്പാം, Trending videos, #KARIKK I #UPPUM-MULAKUM #SURESH GOPI

യൂട്യൂബിലെ ട്രെൻഡിങ് വീഡിയോസ് തപ്പാം, Trending videos
  • ലോക്കഡോൺ സമയത്ത് കരിക്ക് എന്ന ചാനൽ ഒന്ന് മങ്ങിയെങ്കിലും ഇന്ന് വീണ്ടും പഴയ ഊർജത്തോടെ അവർ തിരിച്ചെത്തിയിരിക്കുന്നു. യൂട്യൂബിൽ ട്രെൻഡിങ് ഒന്നാം സ്ഥാനവും പതിനാലാം സ്ഥാനവും കരിക്ക് എന്ന ചാനലിന് തന്നെയാണ്, നാളെ ഇത് മാറാം എന്നാലും അവർ ഇപ്പോഴും എല്ലാവരുടെയും മനസ്സിൽ 100% നീതി പുലർത്തുന്നു എന്നതിന് ഈ രണ്ടു വീഡിയോയുടെ റിസൾട്ട് തന്നെ ധാരാളം.

  • പതിവുപോലെ ഉപ്പും മുളകും ഇന്നും ട്രെൻഡിങ്ങിലുണ്ട്, ഒരു പക്ഷെ ഇന്ന് കേരളത്തിൽ ബാലുവിനുനേയും കുടുംബത്തിനെയും അറിയാത്തവർ ചുരുക്കമായിരിക്കും. അവർ എന്നും അവരുടെ പ്രേക്ഷകരെ സന്തോഷിപ്പിച്ചും കരയിപ്പിച്ചും ഇന്നും മുന്നേറുന്നു. അന്നും ഇന്നും ഇനിയങ്ങോട്ടും ഉപ്പും മുളകും ട്രെൻഡിങ്ങിൽ  എന്നല്ല ടെലിവിഷനിലും മുന്നോട്ട് തന്നെ നിൽക്കും എന്നതിൽ യാധൊരു സംശയവും വേണ്ട.

  • സുരേഷ്‌ഗോപി അഥവാ നമ്മുടെ സുരേഷേട്ടന്റെ ടീസർ വീഡിയോ മൂന്നാം സ്ഥാനവും നാലാം സ്ഥാനവും എടുത്തിരിക്കുന്നു. എന്തൊക്കെ പറഞ്ഞാലും എല്ലാവരുടെയും ഇന്നലത്തെ വാട്സാപ്പ് സ്റ്റാറ്റസ് സുരേഷേട്ടന്റെ മൂവി ടീസർ ആയിരുന്നു എന്ന് വേണം പറയാൻ. എല്ലാവരും സുരേഷേട്ടന്റെ പഴയ ആക്ഷൻ പടങ്ങളുടെ ആരാധകരാണെന്ന് എല്ലാവര്ക്കും അറിയാം. എല്ലാവരും കുറുവച്ചന് വേണ്ടി വെയ്റ്റിംഗ് ആണ്