-->

താജ്മഹലും ചെങ്കോട്ടയും ജൂലൈ 6 മുതൽ തുറക്കുന്നു.

താജ്മഹലും ചെങ്കോട്ടയും ജൂലൈ 6 മുതൽ തുറക്കുന്നു. 
     ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിൽ ഉള്ള എല്ലാ സ്മാരകങ്ങളും ജൂലൈ 6 മുതൽ സന്ദർശനത്തിനായി തുറക്കുന്നു. താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടെ സന്ദർശനത്തിനായി തുറക്കുമെന്നു കേന്ദ്ര സംസ്കാരിക മന്ത്രിയായ പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവേശനം അനുവദിക്കുകയുള്ളു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള 820 സ്മാരകങ്ങൾ ജൂണിൽ തുറന്നിരുന്നു. ആകെ 3691 സ്മാരകങ്ങൾ ആണ് ഉള്ളത്.