-->

ചരിത്രമുഹൂർത്തമായി സൂഫിയും സുജാതയും റിലീസ് ചെയ്തു, AMAZON PRIME

ചരിത്രമുഹൂർത്തമായി സൂഫിയും സുജാതയും റിലീസ് ചെയ്തു.
     ആദ്യമായി ഒരു മലയാള സിനിമ ഒട്ടിട്ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ഏറെ വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ കേരളത്തിൽ ഓവർ ദ ടോപ് മീഡിയയിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ എന്ന പേര് ഇനി നടനും നിർമാതാവുമായ വിജയ് ബാബു നിർമിച്ച 'സുഫിയും സുജാതയും' എന്ന ചിത്രത്തിന്. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ഇന്നു പുലർച്ചെ ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകൻ  നരണിപുഴ ഷാനവാസ് ആണ്. ജയസൂര്യയും ബോളിവുഡ് താരം അദിതി റാവു ഹൈദരിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നത്. അതെ സമയം റിലീസിനു പിന്നാലെ സിനിമയുടെ  വ്യാജപതിപ്പും പുറത്തിറങ്ങി.