-->

കസ്റ്റഡിയിലുള്ള തത്തക്ക് പറക്കാനറിയില്ല; കുടുങ്ങി വനംവകുപ്പ്

കസ്റ്റഡിയിലുള്ള തത്തക്ക് പറക്കാനറിയില്ല; കുടുങ്ങി വനംവകുപ്പ്  
      തത്തയെ പറന്നു വിടാൻ സമ്മതിക്കാതെ കൂട്ടിൽ ഇട്ടു വളർത്തുന്നു എന്ന പരാതിയെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത തത്തക്ക്  പറക്കാൻ അറിയാത്തതുമൂലം കുരുക്കിലായി പാലപ്പള്ളി റേഞ്ച് വനംവകുപ്പ്. പറത്തിവിടാൻ ആണ് കോടതി ഉത്തരവ് എന്നാൽ ഫോറസ്ട്രി കോളേജിൽ നടത്തിയ പരിശോധനയിൽ കൂട്ടിൽ ജനിച്ച തത്തക്ക് പറക്കാൻ അറിയില്ല എന്ന ഫലം വന്നു. പാലപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ ആണ് ഇപ്പോൾ തത്തയെ പരിപാലിക്കുന്നത്.