സ്വയം ലോക്ക് ഡൗൺ പ്രഖ്യപിച്ച് ഇടമലക്കുടി
കേരളത്തിലെ ആദ്യത്തെ ഗോത്ര പഞ്ചായതാണ് ഇടമലക്കുടി. ഇടമലക്കുടി ഊര് നിവാസികളാണ് സ്വയം ലോക്ക് ഡൗൺ പ്രഘ്യാപിച്ചത്. ഇതിലൂടെ കോവിഡ് മഹാമാരിക്കെതിരെ ഇവർ മുൻകരുതൽ ശക്തമാക്കുകയാണ്. നാലുപുറവും വനത്താൽ ചുറ്റപ്പെട്ടാണ് മൂന്നാറിലെ ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ലോക്ക് ഡൗൺ പ്രഖ്യപനത്തിലൂടെ ഊരിന് പുറംലോകവുമായുള്ള എല്ലാ സമ്പർക്കവും നിലച്ചു. ഇവിടുത്തെ നിവാസികൾക്ക് ഊരുവിട്ട് പുറത്തേക്കോ പുറത്തുള്ളവർക്ക് ഊരിലേക്കോ സഞ്ചരിക്കാൻ അനുവാദമില്ല.
Dark mode
Post a Comment