-->

രണ്ട് ചായ ഒരു ചിരി I കിഷോർ ബാബു & റിനു രാധാകൃഷ്ണൻ l Rand Chaya Oru Chiri Short Film

രണ്ട് ചായ ഒരു ചിരി I കിഷോർ ബാബു & റിനു രാധാകൃഷ്ണൻ I Rand Chaya Oru Chiri Short Film Review
കിഷോർ ബാബു, റിനു രാധാകൃഷ്ണൻ എന്നിവരുടെ സംവിധാന മികവിൽ പുതിയൊരു ഷോർട്ട് ഫിലിം കൂടി പുറത്തിറങ്ങി. "രണ്ട് ചായ ഒരു ചിരി " എന്ന് പേരിട്ട പുതിയ ഷോർട്ട് ഫിലിം രണ്ടു യുവ പ്രണയിതാക്കളുടെ കഥയാണ് പറയുന്നത്.  ചായ ഏറെ ഇഷ്ടപെടുന്ന നായികയും അവളെ ആത്മാർത്ഥമായി സ്നേഹിക്കുകയും എന്നാൽ പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യുന്ന നായകന്റെയും കഥയാണ് അവരുടെ ഒരുദിവസത്തെ ചെറിയൊരു ഭാഗത്തിലൂടെ പറയുന്നത്.
     ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ, "അയ്യപ്പനും ദീപ്തിയും" എന്ന ഷോർട്ട് ഫിലിമിലെ നായകനുമായ ജിഷ്ണു രവീന്ദ്രൻ ആണ് നായകനായി അഭിനയിക്കുന്നത്. നായികയായി റിഷ പി. ഹരിദാസും എത്തുന്നു. കായൽ തീരത്തെ ഒരു ചായക്കടയിൽ നിന്നും ചായവേടിച്ചു മടങ്ങവേ അബദ്ധത്തിൽ മറ്റൊരു വ്യക്തിയുടെ ദേഹത്തേക്ക് ചായ വീഴുകയും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവച്ചിരിക്കുന്നു. ചിത്രീകരണ മികവും പ്രശംസനീയമാണ്. ഷാരോൺ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
     ചിത്രത്തിലെ മ്യൂസിക് വളരെ മികവ് പുലർത്തിയിരിക്കുന്നു. തുടക്കം മുതൽ അവസാനം വരെ എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ മ്യൂസിക് കംമ്പോസ് ചെയ്യുവാൻ മ്യൂസിക് കംമ്പോസർ ആയ വിനീഷ് മണിക്ക് സാധിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗും മികവ് പുലർത്തുന്നു. മനോഹരമായ ക്യാൻവാസ് ചെയ്തിരിക്കുന്നതും മറ്റൊരു പ്രത്യേകതയാണ്. നമ്മുടെ യഥാർത്ഥ ജീവിതത്തോട് ചേർന്നു നിൽക്കുന്ന അല്ലെങ്കിൽ നാം ഏവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകുന്ന ഒരു സാഹചര്യമാണ് ഈ ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നത്.  അതുകൊണ്ട് തന്നെ പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകർക്കും അഭിനേതാക്കൾക്കും മറ്റു അണിയറ പ്രവർത്തകർക്കും കഴിഞ്ഞിരിക്കുന്നു.


Tags: Rand Chaya Oru Chiri, Rande Chaya Oru Chiri, Rand Chaya Oru Chiri Short Film