പോർച്ചുഗീസുകാർക്കു മുൻപുതന്നെ വെണ്ടുരുത്തി പള്ളി നിലനിന്നിരുന്നതായി തെളിവുകൾ, Venduruthy Church
കൊച്ചിയിൽ നിലനിൽക്കുന്ന വേണ്ടുരുത്തി പള്ളിക്ക് അഞ്ചുനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ പള്ളിയുടെ ആദ്യമരൂപം പോർച്ചുഗീസ് കാലഘട്ടത്തിനും മുൻപേ നിലനിന്നിരുന്നുഎന്നതിന്റെ തെളിവുകൾ ലഭിച്ചു. പള്ളി 1599 നു പണിതുവെന്നാണ് ലഭിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്.പള്ളിയുടെ പുനരുദ്ധാരണ ജോലി നടക്കുകയാണ്. ഇതിന്റെ ഭാഗമായി അൾത്താര പൊളിച്ചപ്പോൾ കിട്ടിയ ചില കെട്ടിടാവശിഷ്ടങ്ങളും മൺപാത്ര കഷ്ണങ്ങളും മറ്റും പുരാതന ചരിത്രത്തിന്റെയും മധ്യകാലഘട്ടത്തിന്റെയുമാണെന്ന് സൂചനകൾ നൽകുന്നു. 1599കളിൽ പോർട്ടുഗീസ് കാലത്താണ് പള്ളി പണിതതെന്നാണ് കരുതപ്പെടുന്നത്. വെള്ളപ്പൊക്കത്തിൽ തകർന്ന ദേവാലയം 1788ൽ പുതുക്കിപ്പണിതു. അതാണ് നിലവിലുള്ളത്. ലഭിച്ച പുരാവസ്തുക്കളുടെ കാലഘട്ടം ഏതാണെന്ന് തിരിച്ചറിയുവാനുള്ള ഗവേഷങ്ങൾ അന്തിമഘട്ടത്തിലാണ്.