Who is the king of Mollywood Vote Now Click Here!

ഒമർ ലുലുവിന്റെ പവർസ്റ്റാർ, നായികയില്ല പാട്ടില്ല, ഇടി മാത്രം

മലയാള സിനിമയിലെ മുൻ നിര സംവിധായകരിൽ ഒരാളായ ഒമർ ലുലു നിർമിക്കുന്ന പുതിയ ചിത്രമാണ് പവർസ്റ്റാർ, പുതുമുഖ നടി നടന്മാരെ തേടിപ്പിടിച്ചു സിനിമകൾ ചെയ്തുവരുന്ന ഒമർ ലുലു മലയാളത്തിന്റെ ആക്ഷൻ ഹീറോയുമായി ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പവർസ്റ്റാർ.

'ഹാപ്പി വെഡ്ഡിംഗ്‌' മുതൽ 'പവർ സ്റ്റാർ' വരെയുള്ള തന്‍റെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്ത നടന്മാരെ കുറിച്ച്‌ സംവിധായകൻ ഒമർലുലു ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ്കൾ ഇന്നും ആരാധകരിൽ സംസാരവിഷയമായി നിൽക്കുന്നു. ചെറിയ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടന്മാരെ വച്ച്‌ നാലു സിനിമകൾ സംവിധാനം ചെയ്തതിനു ശേഷം; ബാബു ആന്‍റണി എന്ന മലയാളത്തിന്‍റെ ആക്ഷൻ ഹീറോയെ നായകനാക്കുമ്പോൾ ഉണ്ടായിട്ടുള്ളതും ഉണ്ടാവാൻ സാധ്യതയുമുള്ള അനുഭവത്തെക്കുറിച്ചാണ്‌ ഒമർ ലുലു വ്യക്തമാക്കിയിരിക്കുന്നത്. മറ്റു സംവിധായകരിൽ നിന്നും ഒമർ ലുലു വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ആണെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമയിൽ നിന്നും വ്യക്തമാണ്. തന്റെതായ ഒരു ആരാധക വലയം സൃഷ്ടിക്കാനും ഒമർ ലുലു എന്ന സംവിധായകന് സാധിച്ചു.

വിർച്വൽ സിനിമാസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ” പവർ സ്റ്റാറി”ന്റെ കാസ്റ്റിംഗ് ആണ് മലയാള സിനിമാലോകവും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത്. ബാബു ആന്റണിയുടെ തിരിച്ചുവരവാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് എങ്കിലും പവർസ്റ്റാർ എന്ന സിനിമയിലൂടെ നിരവധി പ്രമുഖ അക്ടർസ് ഒന്നിക്കുന്ന ഒരു ചിത്രം കൂടെയാണ് പവർസ്റ്റാർ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രമായിരിക്കും’ പവർ സ്റ്റാർ’. നായികയില്ല പാട്ടില്ല, ഇടി മാത്രം എന്ന ടാഗ് ലൈനുമായി എത്തുന്ന പവർ സ്റ്റാറിൽ തിരക്കഥാകൃത്തായി ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് എന്നതുകൂടി പവർസ്റ്റാർ എന്ന സിനിമയുടെ പ്രത്യേകതയാണ്.

ഒമർ ലുലു എഴുതിയ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:-

ഞാനും എന്റെ നായകൻമാരും 🦸‍♂️. ആദ്യ സിനിമ ചെയുന്ന സമയത്ത് എല്ലാവരും ചോദിക്കും ആരാ നായകൻ എന്ന് സിജു വിൽസൺ എന്ന് പറയുമ്പോൾ പലർക്കും മനസ്സിലാവുകയില്ലാ അപ്പോൾ നേരം പ്രേമം സിനിമയിൽ അഭിനയിച്ച പയ്യന്‍ എന്നൊക്കെ പറഞ്ഞ് കൊടുക്കണം മനസ്സിലാവാൻ, അതു പോലെ തന്നെയായിരുന്നു ബാലുവിനെ വെച്ച് ചങ്ക്സ് ചെയുന്ന സമയത്തും ഹണീബീയിലേ ആംബ്രോ കിംഗ് ലയർ ഒക്കെ പറയണമായിരുന്നു.അടാർ ലവ് ആയിരുന്നെങ്കിൽ എല്ലാം പുതുമുഖങ്ങളായിരുന്നു അത് കഴിഞ്ഞ് ധമാക്കയിൽ അരുൺ സെയിം അവസ്ഥ. പവർസ്റ്റാർ എന്ന സിനിമയിൽ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ആരാ ഹീറോ എന്ന് ചോദിച്ചാൽ “ബാബൂഅന്റണി” എന്ന് മാത്രം പറഞ്ഞാൽ മതി വല്ല്യ ഡെക്കറേഷൻ ഒന്നും കൊടുത്ത് ബുദ്ധിമുട്ടണ്ടി വരുന്നില്ല. 20 വർഷം മുൻപ് അഴിച്ച് വെച്ച നായക വേഷം ഞാന്‍ വീണ്ടും കെട്ടിച്ച് ബാബു ചേട്ടനുമായി വരുമ്പോൾ നല്ല ടെൻഷൻ ഉണ്ട് എനിക്ക്,‌ അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം കാത്ത്സൂക്ഷിക്കാൻ പറ്റണേ എന്ന് ആലോചിച്ചിട്ട്‌.

Need all your Blessings 🙏❤️. 

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.