-->

ഭദ്ര - ഇരുട്ടിന്റെ സ്വന്തം കാവൽകാരി

പണ്ട് ഗ്രാമങ്ങളിൽ ഇരുട്ട് കൂടിനിൽകുന്ന വഴിയോരങ്ങളിലും  വലിയ പനയുടെ ചോട്ടിലും വഴിപോക്കാരെ കാത്തു നിൽക്കുന്ന യക്ഷി. തന്റെ മുൻപിൽ പെടുന്നവരെ അവളുടെ മുഖസൗദര്യവും ശരീരസൗധര്യം കൊണ്ട് വശികരിച്ചു  പനയുടെ മുകളിൽ കൊണ്ടുപോയി തന്റെ ചോര കൊണ്ട് മൂടിയ കണ്ണുകൾ കൊണ്ട് ഭയപ്പെടുത്തിയും ചോര ഇറ്റ് വീഴുന്ന കൂർത്ത പല്ലുകൾ കൊണ്ട് രക്തം ഊറ്റി കുടിക്കുന്നവൾ.....യക്ഷി

അവൾക്കും ഉണ്ട് ഒരു പ്രേതികാരത്തിന്റെ കഥ പറയാൻ 


            ഈ കഥ തികച്ചും സങ്കല്പികം മാത്രം ആണ്.  


എന്റെ പേര് ഉണ്ണി... ഞാൻ ഒരു ഡിഗ്രി സ്റ്റുഡന്റ് ആണ്  എനിക്ക് പണ്ട് മുതൽ മുത്തശ്ശികഥകൾ, പ്രേതകഥകൾ ഒരുപാട് ഇഷ്ട്ടം ഉള്ള ഒരാൾ ആണ്.. യെക്ഷിയെ നേരിൽ കാണാൻ വരെ ആഗ്രഹിച്ചിട്ടുണ്ട് ... പിന്നെ ഒരു കാര്യം അത്യാവശ്യം നല്ല ഭയം ഉള്ള വ്യക്തിയുമാണ്...ഞാൻ ഡിഗ്രി പഠിക്കുന്നത് പട്ടണത്തിൽ ആണ് അവിടെ എനിക്ക് ഒരു ബെസ്റ്റ് frd ഉണ്ട് അവന്റെ പേര് ഹരി ... ഞാനും അവനും ഒരു ഹോസ്റ്റലിൽ ഒരു റൂമിൽ തന്നെ ആണ് താമസം ഒരുമിച്ചു പോക്കും വരവും എന്തിനാ ഭക്ഷണം വരെ ഒരു പാത്രത്തിൽ നിന്നാണ് കഴിക്കുന്നത്... ഞങ്ങൾ രാത്രി കിടക്കാൻ നേരം   പ്രേത പടങ്ങൾ കാണുന്നത് പതിവാണ്...  പ്രേതത്തെ കുറിച്ച്

സംസാരിക്കാറുണ്ട് അങ്ങനെ സംസാരിക്കുന്നതിനിടയിൽ ആണ് അവന്റെ ഗ്രാമത്തെ കുറിച്ചും അവിടെ ഉള്ള യെക്ഷി കുറിച്ചും അവൻ പറഞ്ഞു തുടങ്ങുന്നത്.... അവന്റെ ഗ്രാമത്തിൽ ഒരു മനയുണ്ട്. അവിടെ രാത്രി കാലങ്ങളിൽ ആരും അങ്ങോട്ട് പോകാറില്ല പോയവർ ആരും തിരിച്ചു വന്നട്ടില്ല... എനിക്ക് കഥ കേൾക്കാൻ ആവേശം കൂടി.... അവൻ പറഞ്ഞു തുടങ്ങി ആ മനയിൽ പണ്ട് ഒരു കുടുംബം ആണ് താമസിച്ചിരുന്നത് അച്ഛനും അമ്മയും പിന്നെ അവർക്ക്  ഒരു മകൾ സുഭദ്രകുട്ടി.... അവൾ നന്നേ ചെറുപ്പത്തിൽ തന്നെ കാണാൻ നല്ല സുന്ദരി ആയിരുന്നു ആ നാട്ടിലെ എല്ലാവരും അവളെ ഒരുപാട് സ്നേഹിച്ചിരുന്നു ലാളിച്ചിരുന്നു... അവൾ വളർന്നു വരുന്നത് അനുസരിച്ചു അവളുടെ സൗന്ദര്യം കൂടി വന്നു വീട്ടുകാർക്കും നാട്ടുകാർക്കും അവൾ പ്രിയപെട്ടവൾ ആയിരുന്നു എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന സുഭദ്ര കുട്ടി. അങ്ങനെ നാളുകൾ കടന്നു പോയി....


             ആ ഗ്രാമത്തിലെ വലിയ  സംബത്തുള്ള  മനയാണ് ഇല്ലാത്തോട് മന.  ആ മനയിലെ രാമവർമ്മ വലിയ ദുഷ്ടനും സ്ത്രീകളിൽ തലപര്യം ഉള്ളവനും ആണ്.. ആ ഗ്രാമത്തിലെ ആളുകൾ സഹായം ചോദിച്ചു ചെല്ലുന്നത് ഇയാളുടെ അടുത്താണ് അവിടെ ഉള്ള ആളുകളെ സഹായിക്കുന്നതിൽ അയാൾക്ക് മറ്റൊരു ഉദ്ദേശം കൂടെ ഉണ്ട്. ആ മനയിൽ പണിക്കു നിൽക്കുന്ന സ്ത്രീകൾ ആരും തന്നെ അയാളുടെ വരുതിയിൽ വീഴാതെ ഇരുന്നാട്ടില്ല... അതിന് എതിർത്താൽ പിന്ന അവർ അടുത്ത സൂര്യോദയം കാണില്ല അങ്ങനെ ആളുകളെ കൊന്നു കളഞ്ഞിട്ടുണ്ട്.....രാമവർമ്മക്ക് ഭാര്യയും ഒരു മകനും ഉണ്ട്. മകൻ സുഭദ്ര കുട്ടിയുടെ അതേ പ്രായം ആണ്.... അങ്ങനെ ഇരിക്കുമ്പോൾ ആണ് സുഭദ്രകുട്ടിക്ക് പെട്ടന്ന് സുഖമില്ലാതെ ആയി ... അവളുടെ അച്ഛൻ ആ ഗ്രാമത്തിൽ തന്നെ ഉള്ള അമ്പലത്തിലെ വിളക്കുകൾ ഓട്ടു പത്രങ്ങൾ ഒക്കെ കഴുകുന്ന ആൾ ആണ് ശമ്പളം ഒന്നും ഇല്ല അമ്പലത്തിൽ നിന്ന് എന്തെങ്കിലും കിട്ടും അതുകൊണ്ട് ആണ് ആ കുടുംബം ജീവിച്ചു പോകുന്നത്.....അങ്ങനെ ശുഭദ്രകുട്ടിയെ വൈദ്യനെ കാണിച്ചു വൈദ്യനും അവളെ കൈ വീടിഞ്ഞു.... അടുത്ത പട്ടണത്തിൽ ഉള്ള ആശുപത്രിയിൽ എത്തിച്ചാൽ മാത്രം ആണ് അവളെ രക്ഷിക്കാൻ കഴിയു എന്ന് ആയിരുന്നു വൈദ്യൻ പറഞ്ഞത്... ആശുപത്രിയിൽ പോകണം എങ്കിൽ പണം വേണം ഇയാളുടെ കൈയിൽ ആണെങ്കിൽ ഒന്നും തന്നെ ഇല്ല അവസാനം അയാൾ ഇല്ലാത്തോട് മനയിൽ അഭയം പ്രാപിച്ചു രാമവർമ്മ അയാൾക്ക്‌ ആവശ്യത്തിന് പണം നൽകി അയാൾ അതുമായി വീട്ടിൽ എത്തി സുഭദ്ര കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു...2 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരും എന്നായിരുന്നു ഡോക്ടർ പറഞ്ഞത് അതനുസരിച്ചു അയാൾ അവിടെ തന്നെ നിന്നു.......


            രാമവർമ്മ സുഭദ്ര കുട്ടിയുടെ അച്ഛന്റെ കൈയിൽ പണം നൽകുമ്പോൾ അയാളുടെ ഉദ്ദേശം വേറെ ആയിരുന്നു... സുഭദ്ര കുട്ടിയുടെ അമ്മ ഭദ്ര ........ രാമവർമ്മ പണ്ടേ മോഹിച്ചതാണ് സുഭദ്ര കുട്ടിയുടെ അമ്മയെ. ഒരവസരത്തിനായി കാത്തിരുന്ന രാമവർമ്മ വീണുകിട്ടിയ ഭാഗ്യം ആയി കരുതി അയാൾ  രാത്രിയിൽ തന്നെ അവരുടെ വീട്ടിൽ ചെന്ന്.... വാതിൽ തുറന്നു വന്ന ഭദ്രെയേ നോക്കി രാമവർമ്മ പറഞ്ഞു പണ്ട് മുതലേ ഒരു ആഗ്രഹം ആണ് എന്ന് പറഞ്ഞുകൊണ്ട് ഭദ്രയെ കടന്നു പിടിച്ചു എതിർത്തു ഓടിയ ഭദ്രയെ  പിന്തുടർന്ന്  രാമവർമ്മയും ഓടി...... മനയോട് ചേർന്ന് കാവിൽ വച്ചു ഭദ്രയെ പിടികൂടി.... രാമവർമ്മ ഭദ്രയെ കാവിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി..ഭദ്ര ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി... ഇതെല്ലാം കണ്ടുകൊണ്ടിരുന്ന മുങ്ങയും വാവലുകളും ഭദ്രയുടെ നിലവിളികൾ ചെവികൊണ്ടില്ല.... ഭദ്രയുടെ നിലവിളി ആ ഗ്രമത്തിലെ ഇരുട്ടുപോലും മൗനം പാലിച്ചു നിന്നു...ആ ഇരിട്ടീനെ സാക്ഷിയാക്കി ഭദ്രയെ രാമവർമ്മ കീഴ്പ്പെടുത്തി......പാതി മയങ്ങി കിടന്ന ഭദ്രെയേ വീണ്ടും ആരൊക്കയോ ചേർന്ന് ക്രൂരമായി കീഴ്പ്പെടുത്തി... പാതിമയാക്കത്തിൽ അവൾക്കു മനസിലായി തന്നോട് സൗഹൃദം കാട്ടിയവർ എല്ലാവരും ഒരവസരത്തിനു കാത്തിരിക്കുന്ന ചെന്നായകൾ ആണ് എന്ന്......മരണത്തിനോട് അടുക്കുമ്പോൾ അവൾ രാമവർമ്മ പാതി സ്വരത്തിൽ അവളുടെ ചെവിയിൽ പറഞ്ഞത് ഓർമ്മ വന്നത്..... അടുത്തത് നിന്റെ മകൾ ആണ് എന്ന്...... അവിടെ നിന്ന് അവൾ മുഴുവൻ ശക്തിയും ഉപയോഗിച്ച് എണീക്കാൻ ശ്രെമിച്ചതും....... ആരോ അവളുടെ തലയിൽ ശക്തിയായി അടിച്ചു അതോടെ ഭദ്ര മരണത്തിലേക്ക് യാത്രയായി...... ആ ദുഷ്ട്ടൻ മാർ ഭദ്രയെ അവളുടെ മനയിൽ ഇട്ട് തന്നെ കത്തിച്ചു കളഞ്ഞു 


                     ആശുപത്രിയിൽ കിടക്കുന്ന സുഭദ്ര കുട്ടി മയക്കം ഉണർന്ന് ആദ്യം അനേഷിച്ചത് അവളുടെ അമ്മയെ ആണ്.... ആരും ഒന്നും മിണ്ടുന്നില്ല എല്ലാവരും ചുറ്റിനും ഇരുന്ന് കരയുന്നു ഒരു മൂലയിൽ തളർന്നിരുന്നു കരയുന്ന അച്ഛനോട് അവൾ ചോദിച്ചു അമ്മ എവിടെ എന്ന്.... മറുപടി ഒന്നും പറയാൻ പറ്റാതെ മകളെയും കെട്ടിപിടിച്ചു ആ അച്ഛൻ വാവിട്ട് കരഞ്ഞു പോയി... ഇനി മോൾക്ക് അമ്മ ഇല്ല.......നമ്മുക്ക് വീടും ഇല്ല മോളേ .....ആ സംഭവത്തിന് ശേഷം ഭദ്രക്കുട്ടി പിന്നെ അങ്ങനെ ആരോടും മിണ്ടിയിട്ടില്ല ആരോടും ചിരിച്ചു സംസാരിച്ചട്ടില്ല. അങ്ങനെ അച്ഛനും മകളും ആ ഗ്രാമത്തിൽ തന്നെ ഉള്ള മറ്റൊരു വീട്ടിലേക്ക് താമസം തുടങ്ങി.... കുറച്ച് നാളുകൾക്കു ശേഷം ഒരു രാത്രിയിൽ ശക്തിയായി കാറ്റ് വീശാൻ തുടങ്ങി അതിനോടൊപ്പം തന്നെ ഇടിവെട്ടി മഴയും പെയ്തു ആ ഗ്രാമത്തിൽ ഇങ്ങനെ ഒരു മഴയും കാറ്റും ഇടിവെട്ടും ആദ്യമായിട്ടാണ്..പ്രകൃതി ഈ ഗ്രാമത്തിനോട് പക വീട്ടുന്നതുപോലെ ആണ് ആ മഴ പെയ്തു തീർന്നത്.. മഴയെല്ലാം തോർന്നു കഴിഞ്ഞപ്പോൾ രാത്രി 11 മണിയോടെ അടുത്ത് ആയി.. ഉറക്കം വരാതെ സുഭദ്ര കുട്ടി ഉമ്മറപടിയിൽ ഇരിക്കുകയായിരുന്നു പെട്ടന്ന് ആണ് അവൾ അത് കേട്ടത് അവൾ കാതോർത്തു എവിടെയോ അങ്ങ് ദൂരെ കുറെ പട്ടികൾ ഓരിയിടുന്ന ശബ്ദം... അവൾ അത് ശ്രെദ്ധിച്ചിരുന്നു.... ആ ശബ്ദം അടുത്ത് അടുത്ത് ആയി വരുന്നത് അവൾക്ക് തോന്നി.... അവളുടെ മനസ്സിൽ ഭയത്തിന്റ ചൂളകൾ കത്താൻ തുടങ്ങി...  ഇത്രയും കാലം അവൾ ആ ഗ്രാമത്തിൽ താമസിചിട്ട്  ഇങ്ങനെ ഒരു ശബ്‌ദം കേട്ടട്ടില്ല. പെട്ടന്ന് അവൾ ഞെട്ടി അവളുടെ പുറകിൽ ആരോ നിൽക്കുന്ന പോലെ.. അവൾക്ക് പുറകിലേക്ക് നോക്കണം എന്നുണ്ട് പക്ഷെ അവളുടെ മനസ്സ് അനുവദിക്കുന്നില്ല എന്നാലും അവൾ മനസില്ല മനസോടെ തിരിഞ്ഞു നോക്കി... ആരെയും ഭയപെടുത്തുന്ന ചുവന്നു തുടുത്തു നിൽക്കുന്ന കണ്ണുകൾ ചോര ഇറ്റ് ഇറ്റ് ആയി വീഴുന്ന കൂർത്ത പല്ലുകൾ അവൾ ഒരു പ്രാവശ്യം നോക്കിയുള്ളു പേട്ടന്ന്  സുഭദ്ര കുട്ടി അലറി കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി പോയി......


                തന്നെ നശിപ്പിച്ച രാമവർമോയോടും.. മരണത്തിലേക്ക് തള്ളിവിട്ടവരോടും പ്രേധികാരം തീർക്കാനും .... തന്റെ മകളേ രക്ഷിക്കനും യെക്ഷിയായി രൂപം കൊണ്ടവൾ............... ഭദ്ര


തുടരും.....