ലോകേഷ് കനകരാജ് - വിജയ് കോമ്പിനേഷനിൽ ഒരു ചിത്രം എങ്ങനെ ആവും എന്നൊരു ജിജ്ഞാസ അനൗൺസ്മെന്റ് കേട്ടപ്പോൾ മുതൽ ഉണ്ടായിരുന്നു.. എന്നാൽ കൊറോണ വന്നു ആ കാത്തിരിപ്പ് ഇത്രത്തോളം നീട്ടും എന്ന് വിചാരിച്ചില്ല.. നാളെ ചിത്രം കാണാൻ നേരത്തെ ടിക്കറ്റ് റിസർവ് ചെയ്തു വച്ചിരുന്നതാണ്.. അപ്പോഴാണ് ഇന്ന് രാത്രി മുതൽ ദുബായിൽ ചിത്രം പ്രദർശിപ്പിക്കുന്നു എന്നറിഞ്ഞത്.. അപ്പോൾ തന്നെ ഇന്നത്തെ ഷോയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.
വില്ലനെ അവതരിപ്പിക്കുന്ന ആദ്യ 15 മിനുറ്റിൽ തന്നെ ലോകേഷ് കനകരാജ് എന്ന സംവിധായകൻ തന്റെ മുദ്ര പതിപ്പിക്കുന്നുണ്ട്. വില്ലന് കിട്ടുന്ന കയ്യടി അതിന് തെളിവാണ്..വിജയ് സേതുപതിയുടെ പെർഫോമൻസും ചില ഡയലോഗ്കളും നല്ല കയ്യടി നേടുന്നുണ്ട്.
ജെഡി എന്ന വിജയുടെ കഥാപാത്രതിന്റെ ആദ്യ പകുതി വരെ ഒരുപാട് ഫൺ എലെമെന്റ്സ് ഒക്കെ ചേർത്ത് ആളുകളെ പൂർണ്ണമായും രസിപ്പിക്കുന്ന രീതിയിൽ ആണ് കാണിക്കുന്നത്. വിജയുടെ ചാം മുഴുവൻ പെർഫോമൻസിൽ കാണാം..ജെഡി യുടെ ഗ്ലാസും പൂച്ചയും കാറും തുടങ്ങി ഫോണിലെ റിങ് ടോൺ വരെ ആ കറക്റ്ററിനെ ഡിഫൈൻ ചെയ്യുന്നു..
ഇടവേളയ്ക്ക് ഒരു കുറച്ച് മുൻപ് മുതൽ ചിത്രം കുറച്ച് സീരിയസ് ആയി തുടങ്ങുന്നു.. സെക്കന്റ് ഹാൾഫിൽ നായകനും വില്ലനും ഒരു പോലെ മാസ്സ് സീനുകൾ നൽകിയിരിക്കുന്നു.. കബഡി സീനും, വിജയ് വിജയ് സേതുപതി ആദ്യ കോമ്പിനേഷൻ സീനുകളും
ഒക്കെ കയ്യടി നേടി.. അനിരുദിന്റെ ബിജിഎം ഇമ്പാക്ട് ഇരട്ടിയാക്കുന്നു... ഒരു സീനിൽ വിദ്യാസഗറിന്റെ ബിജിഎമ്മും...
ശാന്തനു, അർജുൻദാസ്, മാളവിക തുടങ്ങിയവർക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. ചിത്രത്തിന്റെ ദൈർഘ്യവും ചില ഉപദേശ സീനുകളും നെഗറ്റീവ് ആയി തോന്നി.
അഭിനയ പ്രാധാന്യമുള്ള റോളുകൾ ചെയ്യാൻ വിജയ് എന്ന നടന് സാധിക്കില്ല എന്നുപറയുന്നവർക്ക് കണ്ടം വഴി ഓടേണ്ടി വരും, കാരണം സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരുടെയും മനസിനെ പിടിച്ചുലക്കാൻ വിജയ് എന്ന നടന് സാധിച്ചു.
ആകെ മൊത്തം നല്ല എന്റർടൈനിങ്ങയ ഫസ്റ്റ് ഹാൾഫും.. ഇടയ്ക്കിടെ രസിപ്പിക്കുന്ന സെക്കന്റ് ഹാൾഫും ഉള്ള കൊറേ ഒക്കെ വിജയ് ചിത്രമായും കുറച്ചൊക്കെ ലോകേഷ് ചിത്രമായും തോന്നിച്ച ഒരു നോർമൽ ഫെസ്റ്റിവൽ ചിത്രം...