ജയാസൂര്യ എന്ന നടൻ ഒരുപാട് വളർന്നിരിക്കുന്നു ഇന്ന് മലയാള സിനിമക്ക് ഒട്ടനവധി നല്ല കഥാപാത്രങ്ങൾ നൽകിയ ജയസൂര്യ എന്ന നടൻ വെള്ളം എന്ന സിനിമയിൽ ഒരു മുഴുനീളൻ കുടിയൻ കഥാപാത്രമായി ജീവിക്കുന്നു. നമ്മുടെ ചുറ്റിലുമുണ്ടാവുന്ന പലരുടെയും ജീവിത രീതി തന്നെയാണ് വെള്ളം എന്ന സിനിമയിൽ ജയസൂര്യ ജീവിച്ചുകാണിക്കുന്നത്; കൂടുതൽ അപ്ഡേറ്റസിനായി കീരിക്കാടൻ ജോസ് എന്ന ഇൻസ്റ്റാഗ്രാം പേജും യൂട്യൂബ് ചാനലും ഫോളോ ചെയ്യൂ.
318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ഒരു മലയാള ചിത്രം കൂടിയാണ് വെള്ളം എന്ന സിനിമ. മാസ്റ്റർ എന്ന സിനിമക്ക് ശേഷം കേരളത്തിൽ റിലീസ് ചെയ്യുന്ന സിനിമകൂടിയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രിജേഷ് ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യുന്ന സിനിമ എന്ന പ്രേത്യകത കൂടി വെള്ളം എന്ന സിനിമക്കുണ്ട്. ട്രൈലെർ കണ്ട് പ്രതീക്ഷകൾ നൽകിയ സിനിമ നൂറു ശതമാനം നീതി പുലർത്തി എന്ന് പറയുവാൻ സാധിക്കും. സിനിമയിലെ പശ്ചാത്തല സംഗീതം വളരെ മികവുറ്റതാണ്. കണ്ണൂര്കാരനായ മുരളി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ മദ്യപാനം മൂലം ഉണ്ടാവുന്ന മാറ്റങ്ങളും ജീവിത അസ്വസ്ഥകളും സിനിമയിൽ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സമൂഹത്തിനൊരു സോഷ്യൽ മെസ്സേജ് കൂടെ കൊടുത്തുകൊണ്ട് ചിത്രം അവസാനിപ്പിക്കുന്നു, തീർച്ചയായും എല്ലാവരും ഇഷ്ടപ്പെടുന്നതും കണ്ടിരിക്കേണ്ടതുമായ ഒരു സിനിമയാണ് ജയസൂര്യയുടെ വെള്ളം.