Drug Addiction Essay In Malayalam
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് അതിൽനിന്ന് മുക്തിനേടാൻ ഒരുപാട് ബുദ്ധിമുട്ടാണ്, കാരണം മനുഷ്യ ശരീരത്തിന്റെ പല അവയവങ്ങളെയും ആസ്വദിപ്പിച്ചും സുഗിപ്പിച്ചും ഇല്ലായ്മ ചെയ്യുക എന്നതാണ് മയക്കുമരുന്നുകളുടെ ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആൾക്ക് അത് തെറ്റാണ് എന്നൊരു ചിന്താഗതി ഉണ്ടാവുകയില്ല അവർ ചെയ്യുന്നതെല്ലാം ശരിയാണെന്ന ഒരു തോന്നൽ മാത്രമായിരിക്കും ഉള്ളിലുണ്ടാവുക. മയക്കുമരുന്നുകൾ പലവിധമുണ്ട് പലതിനും അടിമകളായ ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. ഇന്ന് കേരളത്തിലും കേരളത്തിന് പുറത്തുമായി ഒരുപാട് മയക്കുമരുന്ന് കച്ചവടക്കാരുണ്ട് അവരെല്ലാം നമ്മുടെ സമൂഹത്തെ നശിപ്പിക്കുകയാണ്, ചെറിയ കുട്ടികളിൽ വരെ ഇന്ന് മയക്കുമരുന്നിന്റെ അഡിക്ഷൻ കാണിക്കുന്നു മാതാപിതാക്കൾ ശ്രദ്ധിക്കാതെ വളർന്ന് വരുന്ന കുട്ടികളും ഇങ്ങനെയുള്ള ചതിക്കുഴികളിൽ ചെന്ന് ചാടുകയാണ് അതുകൊണ്ട് പരമാവധി കുട്ടികളെ ഇങ്ങനെയുള്ള ചേത ശീലങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിക്കണം. ഒരിക്കൽ മദ്യപാനം നിർത്തിയിരുന്നാലും വീണ്ടും കഴിക്കണം എന്ന ചിന്ത ഉണ്ടാവാൻ സാധ്യതയുണ്ട് അതുകൊണ്ട് ചിട്ടയായ രീതിയിൽ മാത്രമേ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അഡിക്ഷൻ മാറ്റാൻ സാധിക്കുകയുള്ളു.
മയക്കുമരുന്നുപയോഗിക്കുന്നവരിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തെല്ലാം.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് അത് കിട്ടാതെ വരുമ്പോൾ അവരുടെ സ്വഭാവത്തിൽ പല മാറ്റങ്ങളും ഉണ്ടാവുന്നു മോശമായ ചിന്തകൾ വർധിക്കുന്നു, പിച്ചും പേയും പറഞ്ഞിരിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന പ്രവർത്തികളിൽ മുഴുകി അവസാനം ലഹരി പദാർത്ഥങ്ങൾ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല എന്നൊരു അവസ്ഥയിലേക്കെത്തുന്നു അത് പിന്നീട് മരണത്തിലേക്ക് വരെ കൊണ്ടെത്തിക്കും. കണ്ണുകളിൽ ചുവപ്പ് നിറയുന്നു കലങ്ങിയ കണ്ണുകളും സംസാരത്തിലെ കുഴച്ചിലും നടക്കുമ്പോൾ ഉണ്ടാവുന്ന ചാഞ്ചല്യവും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ കണ്ട് വരുന്ന മാറ്റങ്ങളാണ്. പലരും പല വിധത്തിലുള്ള മയക്കുമരുന്നുകളാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് പലതിനും പല മാറ്റങ്ങളാണ് ഉണ്ടാവുക മദ്യപാനികളിൽ ഉണ്ടാവുന്ന മാറ്റങ്ങളായിരിക്കില്ല കഞ്ചാവ് വലിക്കുന്നവർക്ക് എന്നാൽ ഇവയുടെ എല്ലാം അവസാനം നരക തുല്യമായ മരണം മാത്രമാണെന്ന് ഉള്ളതാണ് സത്യം. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കൂടിയാൽ കാൻസർ വരുകയും ചികിത്സയില്ലാതെ മരണം സംഭവിക്കുകയും ചെയ്യുന്നു.- ഏത് സമയവും ഉറക്കം തൂങ്ങിയിരിക്കും
- വൃത്തിയില്ലായ്മ
- പെരുമാറ്റം മാറുന്നു
- എല്ലാവരിൽ നിന്നും മാറി നിൽക്കുന്നു
- പണം ഏതു വഴിയിലൂടെയും ഉണ്ടാക്കി അത് ദുരുപയോഗം ചെയ്യുക
- സംശയരോഗം
- വെപ്രാളം
- സംസാരിക്കാൻ വയ്യാത്ത അവസ്ഥ
ലഹരിയിൽനിന്ന് മുക്തി നേടാൻ എന്തെല്ലാം ചെയ്യണം
മദ്യപാനവും ലഹരിയും നിങ്ങളെ എപ്പോഴും അടിമയാക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും അതുകൊണ്ട് പരമാവധി അങ്ങനെ ലഹരി വിളമ്പുന്ന പരിപാടികളിലോ ചടങ്ങുകളിലോ പങ്കെടുക്കാതെ ഇരിക്കാൻ ശ്രമിക്കുക. സ്വയം മനസിലാക്കുക നമുക്ക് ഇനിയും ജീവിതമുണ്ടെന്നും മറ്റുള്ളവർക്ക് ഉപദ്രവമാവാതെ ഇരിക്കാൻ ശ്രമിക്കണം എന്നെല്ലാമുള്ള നല്ല കാര്യങ്ങളെ കുറിച്ച് ആലോചിച്ച് സ്വയം വിലയിരുത്തുക. മദ്യപിക്കാനോ ലഹരി ഉപയോഗിക്കാനോ തോന്നുന്ന സമയങ്ങളിൽ മറ്റേതെങ്കിലും കാര്യങ്ങളിൽ ഏർപ്പെടണം അതിനുവേണ്ടി സ്വന്തം സൗഹൃദങ്ങൾ ഉപയോഗിക്കാം പക്ഷെ മോശമാവാത്ത തരത്തിൽ ആവണം എന്നുമാത്രം. ഇന്ന് കേരളത്തിൽ നിരവധി D Addiction സെന്ററുകൾ ഉണ്ട് അവരും നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും അതുകൊണ്ട് സ്വയം ബോധവാനായി നിന്നുകൊണ്ട് നിങ്ങളുടെ ജീവിതത്തെ സംരക്ഷിക്കാൻ സാധിക്കും