-->

കള്ളക്കടത്തുവഴി ഇന്ത്യയിൽ ഒരുവർഷം എത്തുന്നത് 200 ടൺ സ്വർണം.

     കള്ളക്കടത്തുവഴി ഇന്ത്യയിൽ ഒരുവർഷം എത്തുന്നത് ഏകദേശം 200 ടൺ സ്വർണം.  രണ്ട് വർഷം മുൻപുവരെ ഇത് 80 ടണ്ണിനോട് അടുത്തായിരുന്നു. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 2.5% കൂട്ടിയതോടെയാണ് കള്ളക്കടത്തും വർധിച്ചത്,  10 ശതമാനത്തിൽ നിന്നും 12.5 ശതമാനമായി ഇത് വർധിച്ചിരുന്നു. അതെ സമയം ചില സംഘടനകൾ നടത്തിയ പഠനങ്ങളിൽ ലോകത്തിലെ കള്ളക്കടത്തു സ്വർണത്തിന്റെ മൂന്നിൽ ഒരുഭാഗം ഇന്ത്യ വഴിയാണു കടന്നുപോകുന്നതെന്ന് പറയുന്നു.