Health Tips Malayalam
ശരീരത്തിന്റെ തളർച്ചക്ക് കാരണം നമ്മുടെ ദുശീലങ്ങളും ചിട്ടയില്ലാത്ത ജീവിതവുമാണ്, ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ എന്തെല്ലാം ചെയ്യണം? ശരീരം ആരോഗ്യമായിരിക്കാൻ എപ്പോഴും ചെയ്യേണ്ട ചില കാര്യങ്ങളെന്തെന്നാൽ
1) ദിവസേനെ വ്യായാമം ചെയ്യുക
2) മുടങ്ങാത്ത 8 ലിറ്റർ വെള്ളം കുടിക്കുക
3) ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക
4) എല്ലാ ദിവസവും സൂര്യപ്രകാശം ശരീരത്തിൽ കൊള്ളിക്കുക
5) വൈകിയുള്ള ഉറക്കം നിർത്തുക
6) അതി രാവിലെ എഴുനേൽക്കാൻ ശ്രമിക്കുക
7) നല്ലത് മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക
8) കായികവിനോദങ്ങളിൽ ഏർപ്പെടുക
9) സമയം തെറ്റാതെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
10) യോഗ ചെയ്യാൻ ശ്രമിക്കണം
11) ശുചിത്വം കാത്ത് സൂക്ഷിക്കുക
എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഹെൽത്ത് ടിപ്സ് എന്ന് പറയുന്നത് (healthtips). ഇന്ന് കേരളത്തിനകത്തും പുറത്തും ജോലിചെയ്യുന്ന ഒരുപാടുപേരുണ്ട് അവർക്കെല്ലാം സ്വന്തം ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ശ്രദ്ധിക്കാനും സമയമില്ല കാരണം അവർക്കെങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ അറിയാത്തതാണ് പ്രശനം, അതുകൊണ്ടാണ് ഞങ്ങൾ Health Tips In Malayalam എന്ന പേരിൽ ആർട്ടിക്കിൾ trootop എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. ദിവസേനയുള്ള ഉറക്കമുണരുന്നതു മുതൽ കിടന്നുറങ്ങുന്നതുവരെയുള്ള കാര്യങ്ങളിൽ ഒരു ചിട്ടയാണ് മനുഷ്യനുണ്ടാവേണ്ടത് അതുണ്ടായാൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വർദ്ധിക്കുകയും മാനസികമായി സമാധാനം ഉണ്ടാവുകയും ചെയ്യുന്നു.
Health Care Tips In Malayalam
Malayalam Health Tips ഒരുപാടുണ്ടെങ്കിലും മാറ്റി നിർത്താൻ പറ്റാത്തവയാണ് ഇവയെല്ലാം,ശരീരത്തിന്റെ ഏറ്റവും വലിയ ഊർജവും ഹെൽത്ത് ടിപ്പുമായാണ് വെള്ളത്തെ കാണുന്നത്, അതില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല അതുകൊണ്ട് എപ്പോഴും ശ്രദ്ധിക്കേണ്ടത് വെള്ളം കുടിക്കുക എന്നതാണ്, ഒരുപക്ഷെ വെള്ളം ദഹിക്കുന്നില്ലെങ്കിലും നമ്മൾ വെള്ളം കുടിച്ചിരിക്കണം. മഴക്കാലങ്ങളിൽ കുടിക്കുന്നതിൽ കുറവുണ്ടായാലും മറ്റു സമയങ്ങളിൽ തീർച്ചയായും കുടിച്ചിരിക്കണം.യോഗ ചെയ്യാൻ ശ്രമിക്കണം, കാരണം മനുഷ്യന്റെ പല ബുദ്ധിമുട്ടുകൾക്കും പരിഹാരം കണ്ടെത്തിയിട്ടുള്ളത് യോഗയിലൂടെയാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിന്റെ മെയ്‌വഴക്കത്തിനും സൗന്ദര്യത്തിനും യോഗ ചെയ്യുന്നത് നല്ലതാണ്, പഴയ അനുഷ്ട്ടാന കാല വ്യായാമമാണ് യോഗ.
ലഹരി പദാർത്ഥങ്ങൾ ഉപഗോഗിക്കൽ നിർത്തുക കാരണം അവ നിങ്ങളെ അടിമകളാക്കി വലിയ അസുഖത്തിന്റെ വലയിലേക്കും പിന്നീട് ഒരു മുക്തിയുണ്ടാവുകയില്ല ശരീരത്തിനെപ്പോഴും ആവശ്യം നല്ല രീതിയിലുള്ള ഭക്ഷണങ്ങളാണ് അതിലൊരിക്കലും മദ്യപാനം പെടില്ല(കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക).
വൈകിയുള്ള ഉറക്കം നിങ്ങളുടെ ശരീരത്തിന്റെ ഊർജ്ജം ഇല്ലാതാക്കുന്നു ഇപ്പോഴും ഉറക്കം തൂങ്ങിയപോലെ കാണപ്പെടാം കാരണം നേരം തെറ്റിയുള്ള ഉറക്കമാണ്, ശരിയായ ജോലികളിലൊക്കെ ഏർപ്പെട്ട് വരുമ്പോൾ ശരീരത്തിന് ആവശ്യമായ വിശ്രമം കൊടുത്തില്ലെങ്കിൽ ശരീരവും പ്രതികരിക്കും അതിനാൽ ശരിയായ ഉറക്കം നിർബന്ധമാക്കുക.
കായികവിനോദങ്ങളിൽ ഏർപ്പെടുക, ശരീരം എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ പല വിനോദങ്ങളിലും ഏർപ്പെടണം ഉദാഹരണത്തിന് ഫുട്ബോൾ കളിക്കുകയോ ക്രിക്കറ്റ് കളിക്കുകയോ പോലെയുള്ള കായിക വിനോദത്തിൽ ഏർപ്പെടുന്നതിലൂടെ ശരീരത്തിന് ഉന്മേഷവും ഉണർവും ഉണ്ടാവുന്നു.
ശുചിത്വം കാത്ത് സൂക്ഷിക്കുക, വൃത്തിയില്ലാതെയുള്ള ഭക്ഷണ രീതികൾ ഉപേക്ഷിക്കുക പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്, ഭക്ഷണം കഴിക്കുന്നതിന് മുന്നേയും അത് കഴിച്ചു കഴിഞ്ഞതിന് ശേഷവും കയ്യും മുഖവും സോപ്പ്‌ഉപയോഗിച്ച് വൃത്തിയാക്കുക അല്ലെങ്കിൽ ബാക്റ്റീരിയകൾ വരാൻ സാധ്യതയുണ്ട്.
എല്ലാ ദിവസവും സൂര്യപ്രകാശം ശരീരത്തിൽ കൊള്ളിക്കുക, ശരീരത്തിന് ഏറ്റവും ആവശ്യഘടകമാണ് വിറ്റാമിന് D അത് നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ് ആരോഗ്യത്തിനും ശരീര സംരക്ഷണത്തിനും സൂര്യപ്രകാശം അവശ്യ ഘടകമാണ്.